പാലക്കാട് ആനയുടെ കുത്തേറ്റ് മരിച്ച ചങ്ങനാശേരി സ്വദേശിയായ പാപ്പാൻ്റെ സംസ്കാരം നാളെ : മരിച്ചത് ചങ്ങനാശേരി സ്വദേശി

ചങ്ങനാശേരി:പാലക്കാട് കറ്റോട് നേർച്ച കഴിഞ്ഞ് മടങ്ങവേ ഇടഞ്ഞ ആനയുടെ കുത്തേറ്റ് മരിച്ച ഒന്നാം പാപ്പാൻ്റെ സംസ്കാരം നാളെ നടക്കും. ചങ്ങനാശേരി നാലുകോടി ഇല്ലത്ത്പറമ്പ് പുതുപ്പറമ്പിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ കുഞ്ഞുമോൻ (44) ആണ് മരിച്ചത്. വ്യാഴാച്ച രാത്രി 12 ഓടെയാണ് സംഭവം. വളളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. കുത്തി വീഴ്ത്തിയശേഷം കുഞ്ഞുമോന്റെ ദേഹത്ത് കയറി നിന്ന ആനയെ മറ്റു പാപ്പാൻമാരും നാട്ടുകാരും ചേർന്ന് പിൻമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും നശിപ്പിച്ചു. ആനപ്പുറത്തുണ്ടായിരുന്ന രണ്ട് പേർ താഴെ വീണ് പരിക്കേറ്റു. രാത്രി നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ പാപ്പാനെ ആക്രമിക്കുകയായിരുന്നു.
തൃശൂർ മെഡിക്കൽ കേളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മാതാവ്:തങ്കമ്മ ഇബ്രഹിം. ഭാര്യ: നിസ തൃക്കുന്നപ്പുഴ ചിറയിൽ. മക്കൾ: ഫൗസിയ പ്ലസ് ടു വിദ്യാർത്ഥിനി (ജി.എച്ച്.എസ്.എസ് പായിപ്പാട്), മാഹിൻ (പത്താം ക്ലാസ് വിദ്യാർത്ഥി പെരുന്ന എൻ.എസ്.എസ് ബോയ്‌സ് സ്‌കൂൾ). ഖബറടക്കം നാളെ ഫെബ്രുവരി എട്ട് ശനിയാഴ്ച രാവിലെ 9ന് പഴയ പള്ളി മയ്യത്താങ്കര ഖബർസ്ഥാനിൽ.

Advertisements

Hot Topics

Related Articles