ഭാവി കേരളത്തിനായി ബജറ്റില്‍ യാതൊന്നുമില്ല: ചാണ്ടി ഉമ്മന്‍ എം എല്‍ എ

കോട്ടയം: ഭാവി കേരളത്തിന്റെ വികസനരേഖയായി മാറാന്‍ കഴിയുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ.

Advertisements
  • മുണ്ടക്കൈ ചൂരല്‍ മലയിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമായി വരുമെന്ന് പറയുന്നുണ്ട്. പക്ഷേ വെറും 750 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്
  • ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. പക്ഷേ ലൈഫ് മിഷന്റെ സ്ഥിതി എന്താണ് എത്ര വീടുകളാണ് ഫണ്ടിനായി കാത്തിരിക്കുന്നത്.

തിരുവനന്തപുരം കോഴിക്കോട് മെട്രോ റെയില്‍വേകള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നു പറയുന്നു. ഇത് ആത്മാര്‍ത്ഥമായി ആയിരുന്നുവെങ്കില്‍ എന്നേ ചെയ്യേണ്ടതായിരുന്നു.
വരുമാനത്തിനായി അമിതമായി നികുതി വര്‍ദ്ധിപ്പിച്ച് ഇതിന്റെ ഭാരം ജനങ്ങളിന്മേല്‍ ചുമത്തി. നികുതി പിരിവില്‍ നേട്ടം കൈവരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഉദേ്യാഗസ്ഥര്‍ക്ക് നവകേരള യാത്രക്ക് ഫണ്ട് പിരിക്കുവാന്‍ ചുമതല നല്‍കി അവരുടെ യഥാര്‍ത്ഥ ജോലികള്‍ ചെയ്യാന്‍ സമ്മതിക്കാതിരുന്നതിനുള്ള ഒരു ന്യായമാണ് ഈ വാദം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ കാര്യങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍ ചുമത്തി രക്ഷപ്പെടാനുള്ള ഒരു പ്രവണത ഈ ബജറ്റിലുമുണ്ട്. അതില്‍ പലതും ഇനി മാറ്റാന്‍ കഴിയാത്ത കാര്യങ്ങളാണ് .അതിനെ പഴിച്ചിരുന്നിട്ട് യാതൊരു കാര്യമില്ല. ഉദാഹരണമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 4.54 ശതമാനത്തില്‍ നിന്നും 2.68 ആയി കുറച്ചത്, പത്താം ധനകാര്യ കമ്മീഷന്റെ കാലത്തെ കേരള വിഹിതം 3.88 ല്‍ നിന്ന് 1.92 ആക്കിയത് ജി എസ് ടി കോമ്പന്‍സേഷന്‍ നിര്‍ത്തലാക്കിയത് എന്നിവയൊക്കെ . ബദല്‍ സംവിധാനങ്ങള്‍ എന്തെന്ന പരാമര്‍ശമില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.