കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമനാണ് ആക്രമിക്കപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിനെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്.
തുടർന്ന് ട്രാൻസ് വുമണ്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.