ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ 150 ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട് യൂത്ത്മൂവ്മെന്റ് ചങ്ങനാശേരി യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖകളിലെയും ബാലജനയോഗത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി ഭീമ ജ്വല്ലേഴ്സിന്റെ സഹകരണത്തോടെ നാളെ ഫെബ്രുവരി ഒൻപത് ഞായറാഴ്ച രാവിലെ 9 ന് ആനന്ദാശ്രമം ഹാളിൽ വെച്ച് വർണ്ണശലഭങ്ങൾ 2K25 എന്ന പേരിൽ നടത്തപ്പെടുന്ന ചിത്രരചനാമത്സരം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഭദ്രദീപപ്രകാശനം നടത്തും.
ചങ്ങനാശേരി യൂണിയൻ വൈദിക യോഗം പ്രസിഡന്റ് ഷിബു ശാന്തികൾ അനുഗ്രഹപ്രഭാഷണം നടത്തും. 12.30ന് സമ്മാനദാനവും സമ്മേളനവും യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ രമേശ് കോച്ചേരി അദ്ധ്യക്ഷത വഹിക്കും. ഭീമ ജൂവൽസ് കോട്ടയം മാനേജർ മനോജ് പി.നായർ ആശംസ പറയും. ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സമ്മാനദാനം നിർവഹിക്കും. യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർസേന, വൈദിക സമിതി പ്രതിനിധികൾ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് എന്നിവർ ചേർന്ന് നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ എം.വി അജിത് കുമാർ സ്വാഗതവും യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ സരുൺ ശ്രീനിവാസൻ നന്ദിയും പറയും.