വിസ നിയമലംഘനം: മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തർ

ദോഹ: അനധികൃതമായി താമസിക്കുന്ന വിസ നിയമലംഘകര്‍ക്ക് രാജ്യം വിടുന്നതിനായി ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തര്‍. മൂന്ന് മാസത്തെ ഗ്രേസ് പിരീഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ മൂന്ന് മാസത്തേക്കാണ് വിസാ നിയമലംഘകര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisements

ഫെബ്രുവരി ഒമ്പത്​ മുതൽ മാർച്ച്​ ഒമ്പത്​ വരെ നീണ്ടു നിൽക്കുന്നതാണ് ഗ്രേസ്​ പിരീഡ്​. ആവശ്യമായ രേഖകളില്ലാതെ ഖത്തറിൽ കഴിയുന്ന അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക്​ മടങ്ങാൻ അവസരം ഒരുക്കുന്നതാണ്​ ഫെബ്രുവരി ഒമ്പത്​ മുതൽ മാർച്ച്​ ഒമ്പത്​ വരെ നീണ്ടു നിൽക്കുന്ന ഈ ഗ്രേസ്​ പിരീഡ്​. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമ ലംഘകർക്ക്​ ഹമദ്​ വിമാനത്താവളത്തിൽ നേരി​ട്ടെത്തിയോ സൽവ റോഡിലെ സെർച്ച്​ ആൻറ്​ ഫോളോഅപ്പ്​ വിഭാഗത്തിലെത്തിയോ ഗ്രേസ്​ പിരീഡ്​ ഉപയോഗപ്പെടുത്തി രാജ്യം വിടാനാകും. ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത്​ വരെയാണ്​ സെർച്ച്​ ആൻറ്​ ഫോളോഅപ്​ വിഭാഗം ഓഫീസ്​ പ്രവർത്തന സമയം.

Hot Topics

Related Articles