ലണ്ടൻ : വനിതാ പൊലീസ് ഓഫീസർ മദ്യലഹരിയില്‍ രാത്രിയില്‍ രണ്ട് പുരുഷ സഹപ്രവർത്തകരെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം. ബ്രിട്ടനിലെ ഹാംസ്‌പിയറിലാണ് സംഭവം. പൊലീസ് കോണ്‍സ്റ്റബിളായ ടിയ ജോണ്‍സണ്‍ വാർണെ എന്ന യുവതിയാണ് രണ്ട് പുരുഷ സഹപ്രവർത്തകരോട് ലൈംഗികാതിക്രമം കാട്ടിയത്. വെതർസ്‌പൂണ്‍സ് എന്ന നിശാ ക്ലബ്ബില്‍വെച്ച് യുവതി മദ്യപിക്കുകയും സഹപ്രവർത്തകരായ രണ്ട് പുരുഷന്മാരോട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണ് പരാതി. ഇരുപതുകാരിയായ യുവതിക്കെതിരെ കേസെടുത്തതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.
ലൈംഗികാതിക്രമം എതിർത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയില്‍ ടിയ ഫോണ്‍ സന്ദേശവും അയച്ചു. നിങ്ങള്‍ക്ക് എന്നെ ഭോഗിക്കേണ്ടേ എന്നായിരുന്നു യുവതിയുടെ ചോദ്യം. ഇതിനൊപ്പം യുവതിയുടെ നഗ്ന ഫോട്ടോയും സഹപ്രവർത്തകന് അയച്ചുകൊടുത്തു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികാവയവത്തില്‍ 20 സെക്കന്റോളം തടവിയെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരെയും അപമര്യാദയാർന്ന പെരുമാറ്റത്തിന് നടപടി സ്വീകരിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. ഈസ്റ്റ്‌ലീയില്‍ നടന്ന ഹിയറിംഗിനുശേഷം ടിയയെ കോളേജ് ഒഫ് പൊലീസിംഗിന്റെ പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ടിയയുടെ പെരുമാറ്റത്തെ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ സാം ഡെ റെയ രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു രീതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ പെരുമാറിയെന്നത് അപമാനകരമാണ്. ഒരു ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകരില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാൻ പാടില്ല. ഡ്യൂട്ടിയില്‍ ആയിരുന്നാലും അല്ലായെങ്കിലും ഇത് അംഗീകരിക്കാൻ പറ്റാത്തതാണ്. പൊലീസ് ഉദ്യോഗസ്ഥർ എല്ലായ്‌പ്പോഴും ഉയർന്ന നിലവാരം പുലർത്തേണ്ടതുണ്ട്. നമ്മുടെ പ്രവൃത്തികള്‍ പൊലീസ് സേനയെ ഒന്നാകെ ബാധിക്കും. അതിനാല്‍ തന്നെ ടിയയെ സേനയില്‍ നിന്ന് പുറത്താക്കിയത് കൃത്യമായ തീരുമാനം തന്നെയാണെന്നും സാം ഡെ റെയ പറഞ്ഞു.