മയക്കു വെടി വച്ച് ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി; ആനയെ നിരീക്ഷിച്ചു വരികയാണെന്ന് വനം വകുപ്പ്

തൃശൂർ: അതിരപ്പിള്ളിയിൽ മയക്കു വെടി വച്ച് ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി. ദൃശ്യങ്ങൾ ലഭിച്ചു. ആനയുടെ മുറിവ് പൂർണ്ണമായും ഉണങ്ങിയിട്ടില്ലെന്ന് സൂചന. ആന അക്രമണ വാസന കാണിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. ആനയെ നിരീക്ഷിച്ചു വരികയാണെന്ന് വനം വകുപ്പ് അറിയിച്ചു. 

Advertisements

ഇതിനിടെ, പത്തനംതിട്ട തണ്ണിത്തോട്ടില്‍ കാട്ടാനകള്‍ പുഴയിൽ ഇറങ്ങി. വേനലിൽ വെള്ളം തേടിയിറങ്ങിയതാണെന്നും കഴിഞ്ഞ ദിവസം ഇറങ്ങിയ ആന തന്നെയെന്നും വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നിരീക്ഷണം ശക്തമാക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യപ്രശ്നം ഉള്ളതായി കരുതുന്നുമില്ലെന്നും വെള്ളം തേടിയിറങ്ങുന്നതായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വനംവകുപ്പ് കാടുകയറ്റിവിട്ട പിടിയാനയാണ് കുട്ടിയാനയുമായി വീണ്ടും ഇറങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Hot Topics

Related Articles