അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തി യുഎഇ. ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയിരിക്കുകയാണ് യുഎഇ. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ എട്ടാം സ്ഥാനത്താണ് യുഎഇ.
യുഎഇ പാസ്പോര്‍ട്ട് ഉടമകൾക്ക് 184 രാജ്യങ്ങളിലേക്ക് വിസാ രഹിത പ്രവേശനം സാധ്യമാണ്. 2015ല്‍ 32-ാം സ്ഥാനത്തായിരുന്നു യുഎഇ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 72 രാജ്യങ്ങളിലേക്ക് കൂടി യുഎഇ പാസ്പോര്‍ട്ട് ഉടമകൾക്ക് വിസാ രഹിത പ്രവേശനം സാധ്യമായി. ഇത് യുഎഇ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. 2006ൽ ഈ സൂചിക തുടങ്ങിയപ്പോൾ 62-ാം സ്ഥാനത്തായിരുന്നു യുഎഇ. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സിംഗപ്പൂർ പാസ്പോർട്ടാണ്. 227 രാജ്യങ്ങളിൽ 193 എണ്ണത്തിലേക്ക് വിസരഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉടമകൾക്ക് ലഭിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
190 രാജ്യങ്ങളിലേക്ക് വീതം ഈ സൗകര്യമുള്ള ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്. 187 ലക്ഷ്യസ്ഥാനങ്ങളുമായി സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലൻഡ്, ഡെൻമാർക് എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. ആദ്യ 10ൽ ബാക്കിയുള്ളവ പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളാണ്.ആദ്യ പത്തിൽ ഇടം നേടിയ ഏക അറബ് രാജ്യമാണ് യുഎഇ.