തിരുവല്ല :
ജനങ്ങളെ കൊള്ളയടിക്കുവാൻ കിഫ്ബി റോഡുകളിൽ ടോൾ സംവിധാനം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ, എ. ഐ ക്യാമറ സാധ്യത പഠനം നടത്തുവാൻ തിരഞ്ഞെടുത്ത അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ കുരിശ് കവല ജംഗ്ഷനിൽ മുന്നറിയിപ്പ് പ്രതിഷേധ ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യൂത്ത് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന എം. കെ,
ജനറൽ സെക്രട്ടറി റിജോ വള്ളംകുളം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ബിജിമോൻ ചാലാക്കേരി, കെ. എസ്. യു ജില്ല ഭാരവാഹികൾ റോഷൻ റോയ്, മേബിൻ, നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, സേവാദൾ ഭാരവാഹികൾ കൊച്ചുമോൾ പ്രദീപ്, രംഗനാഥൻ അഴിയിടത്ത്ചിറ, ജോഫിൻ ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജൻ തോമസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ശ്രീജിത്ത് തുളസീദാസ്, ഫിലിപ്പ് വർഗീസ്, ജെയ്സൺ പടിയറ, ജെയ്സൺ ചാക്കോ, അനീഷ് കെ മാത്യു, യൂത്ത് കെയർ കോർഡിനേറ്റർ ആശിഷ് ഇളകുറ്റൂർ എന്നിവർ പ്രസംഗിച്ചു.