തിരുവനന്തപുരം: കല്ലറയിൽ കടയിൽ കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാളെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ ഉണ്ണിമുക്ക് ഭൂതക്കുഴിയിൽ ബാബു(50)വിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കല്ലറയിലാണ് സംഭവം നടന്നത്.
യുവതി ജോലി ചെയ്യുന്ന പച്ചക്കറി കടയിൽ കയറിയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. വിവരം ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ലൈംഗിക ചേഷ്ടകൾ കാണിക്കുകയും യുവതിയെ കടന്ന് പിടിക്കുകയും ചെയ്തതിനാണ് പരാതി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപും ഇയാൾക്ക് എതിരെ സമാനമായ കേസുണ്ട്. സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ പൊലീസ് നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.