ഗാന്ധിനഗർ: ലോക ക്യാൻസർ ദിനം പ്രമാണിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ക്യാൻസർ വിഭാഗത്തിൽ സ്നേഹവിരുന്നൊരുക്കി നവജീവൻ ട്രസ്റ്റ്. ക്യാൻസർ വിഭാഗത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് നവജീവൻ ട്രസ്റ്റി പിയു തോമസ് ൻ്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പിയത്.
Advertisements
സദ്യ വിതരണം ഓങ്കോളജി വിഭാഗം മേധാവി ഡോ.സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. ഏറ്റുമാനൂർ നഗരസഭ മുൻ ചെയർമാൻ ജോയ് മന്നാമലയുടെ സഹായത്തോടെയാണ് സദ്യ ഒരുക്കിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ വർഗ്ഗീസ് പുന്നൂസ്,ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ആർ എം ഒ ഡോ.സാം ക്രിസ്റ്റിറ്റി മാമ്മൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ലിജോ മാത്യു, ഡോ.അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു.