കോട്ടയം : ജില്ലയിലെ ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ഗാന്ധിനഗർ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി എ.കെ വിശ്വനാഥനും, ഗാന്ധിനഗർ സ്റ്റേഷനെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ ടി. ശ്രീജിത്തും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
![](https://jagratha.live/wp-content/uploads/2025/02/1002041702-1024x685.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041699-707x1024.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041700-857x1024.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041701-1024x683.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041698-1024x687.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041697-1024x683.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041696-837x1024.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041695-1024x683.jpg)
![](https://jagratha.live/wp-content/uploads/2025/02/1002041706-1024x687.jpg)
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ശശികുമാർ, കൂടാതെ ജില്ലയിൽ സേവനം കാഴ്ചവച്ച ഗാന്ധിനഗർ എസ്.എച്ച്.ഓ ടി. ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ് എം.എച്ച്, പ്രദീപ് ലാൽ.വി, വിപിൻ കെ.വി, എ.എസ്.ഐ മാരായ സാബു പി.എ, ബിജുമോൻ സി.എ, റെജിമോൾ സി.എസ്, ക്ഷേമ എൻ.പി, ശ്രീകല ടി.എസ്, സി.പി.ഓ മാരായ ദിലീപ് വർമ്മ, ശശികുമാർ, അനൂപ് സുരേഷ്, മനീഷ് കെ.എൻ, രതീഷ്.ആർ, സുനു ഗോപി, ജസ്റ്റിൻ ജോയ്, പ്രവീൺ വി.പി, രാജീവ് വി.ആർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രം നൽകി. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.