തലയോലപ്പറമ്പ്: പ്രണയം നടിച്ച് വശത്താക്കിയ ശേഷം 17 കാരിയായ വിദ്യാർഥിനിയെ പലതവണ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പൊൻകുന്നം സ്വദേശി അജ്മീർ (26) ആണ് പിടിയിലായത്. സ്കൂളിലെ കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡനവിവരം പറഞ്ഞതിനെ തുടർന്നാണ് സംഭവം അറിയുന്നത്. ഇതിനിടെ പെൺകുട്ടിയുടെ പക്കൽ നിന്ന് പണയം വെക്കുന്നതിനായി ഇയാൾ സ്വർണ്ണ മാല വാങ്ങിക്കുകയും ദിവസങ്ങൾ കഴിഞ്ഞും അത് തിരികെ കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടി മാതാവിനെ അറിയിക്കുകയുമായിരുന്നു.മുൻ പരിചയം മുതലെടുത്താണ് ഇയാൾ കൃത്യം നടത്തിയത്. പരാതിയെ തുടർന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Advertisements