പൊൻകുന്നം ബസ്റ്റാൻഡിൽ വടിവാൾ വിശി ഭീഷണി മുഴക്കിയ കേസ് : രണ്ടാം പ്രതിയ്ക്ക് ജാമ്യം

കാഞ്ഞിരപ്പള്ളി ; പൊൻകുന്നം ബസ്റ്റാൻഡിൽ വടിവാൾ വിശി പൊതുജനങ്ങളെ ഭയപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചു. കേസിലെ രണ്ടാം പ്രതി വെള്ളാവൂർ കുളത്തിങ്കൽ അഞ്ചാനിയിൽ സുജിത്തിനാ (20) ണ് ജാമ്യം ലഭിച്ചത്. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് ജാമ്യം നൽകിയത്. പോലീസ് പാർട്ടി പെട്രോളിങ് നടത്തി വരുമ്പോൾ പ്രതികൾ മാരകായുധവുമായി ജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്നത് കണ്ടു എന്നതാണ് പോലീസ് കേസ്. രണ്ടാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ഷാമോൻ ഷാജി ഹാജരായി.

Advertisements

Hot Topics

Related Articles