തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നൽകാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ കേരളത്തിലേക്ക് വരാൻ താല്‍പര്യം അറിയിച്ച് വിദേശ സര്‍വകലാശാലകള്‍. വിദേശ സര്‍വകലാശാലകളടക്കം രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളാണ് ഇതിനോടകം താല്‍പര്യം അറിയിച്ചിരിക്കുന്നത്.
അസിം പ്രേംജി സര്‍വകലാശാല, ലൗലി പ്രൊഫഷണല്‍, അമിറ്റി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ കേരളത്തിലേക്ക് വരാൻ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നൽകുന്നതിനുള്ള ബിൽ നിയമസഭയിൽ എപ്പോള്‍ അവതരിപ്പിക്കുമെന്നതിൽ സര്‍ക്കാര്‍ നാളെ തീരുമാനമെടുക്കും. സ്വകാര്യ സര്‍വകലാശാലക്കുള്ള അനുമതിയിൽ എസ്‍എഫ്ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.