പാഴ്സൽ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി. ഇതോടെ കെഎസ്‌ആര്‍ടിസി വഴി പാഴ്സല്‍ അയക്കാൻ ചെലവേറും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോ.

Advertisements

അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപയാണ് നല്‍കേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 – 15 കിലോ ഭാരത്തിന് 200 കിലോമീറ്റർ ദൂരത്തേക്ക് 132 രൂപ നല്‍കണം. 400 കിലോമീറ്ററിന് 258 രൂപ, 600 കിലോമീറ്ററിന് 390 രൂപ, 800 കിലോമീറ്ററിന് 516 രൂപ എന്നതാണ് നിരക്ക്. 15 -30 കിലോ ഭാരമുള്ള പാഴ്സലുകള്‍ അയക്കാൻ 200 കിലോമീറ്ററില്‍ താഴെയാണ് ദൂരമെങ്കില്‍ 158 രൂപ നല്‍കണം. 800 കിലോമീറ്ററാണ് ദൂരമെങ്കില്‍ 619 രൂപ നല്‍കണം. 30-45 കിലോയുള്ള പാഴ്സല്‍ അയക്കാൻ ദൂരമനുസരിച്ച്‌ 258 രൂപയാണ് കുറഞ്ഞ നിരക്ക്. പരമാവധി നിരക്ക് 1038 രൂപയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

45 -60 കിലോ അയക്കണമെങ്കില്‍ കുറഞ്ഞത് 309 രൂപയും പരമാവധി 1245 രൂപയും നല്‍കണം. 60- 75 കിലോ അയക്കാൻ 390 രൂപ മുതല്‍ 1560 രൂപ വരെ ചെലവാകും. 75-90 കിലോ അയക്കാൻ 468 രൂപ മുതല്‍ 1872 രൂപ വരെ ചെലവുണ്ട്. 90 -105 കിലോയ്ക്ക് 516 രൂപ – 2076 രൂപ വരെയും 105-120 കിലോയ്ക്ക് 619 രൂപ മുതല്‍ 2491 രൂപ വരെയുമാണ് ഈടാക്കുക. ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഒന്നര വര്‍ഷം മുമ്പാണ് കെഎസ്‌ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് ആരംഭിച്ചത്. നേരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയര്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. ഇന്ന് കെഎസ്‌ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് മുഖ്യ പങ്കുണ്ട്. സർവീസ് തുടങ്ങി ഒന്നര വര്‍ഷത്തിന് ശേഷമാണ് ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഡിപ്പോയില്‍ നിന്ന് ഡിപ്പോയിലേക്കാണ് പാഴ്സല്‍ അയക്കുക. 16 മണിക്കൂറിനുള്ളില്‍ പാഴ്സല്‍ എത്തിക്കുമെന്നാണ് വാഗ്ദാനം.

Hot Topics

Related Articles