വൈക്കം: വൈക്കത്ത് മുൻ വിരോധത്തെ തുടർന്ന് ബൈക്കിൽ പോകുകയായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെയും കുട്ടികളെയും റോഡിന് കുറുകെ നിന്ന് വാഹനം തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി പരാതി. തലയോലപ്പറമ്പ് സ്റ്റേഷനിലെ
സിവിൽ പോലീസ് ഓഫീസറും വൈക്കം അംബികാ മാർക്കറ്റ് സ്വദേശിയുമായ സുനിൽ കുമാറാണ് വൈക്കം പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി കുട്ടികളുമൊത്ത് ബൈക്കിൽ വരുന്നതിനിടെ മാമ്പ്ര ക്ഷേത്രത്തിന് സമീപം റോഡിൽ വച്ച് വാഹനം തടയുകയും അസഭ്യം വിളിക്കുകയും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മർദ്ദിക്കുകയും പെൺകുട്ടിയുടെ കൈയ്യിൽ പിടിച്ച് വലിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാൾ അക്രമം നടത്തിയത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനും 9, 6 വയസ്സുള്ള കുട്ടികളും തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ വെച്ചൂർ മഠത്തിച്ചിറയിൽ അഭിമന്യൂ വിനെതിരെ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.