കോത്തല പുള്ളോലിക്കലിൽ ഡോ. ജോർജ് ജേക്കബ് പുള്ളോലിക്കൽ നിര്യാതനായി. സംസ്കാരം പിന്നീട്.മധ്യതിരുവിതാംകൂറിലെ ആദ്യത്തെ കാർഡിയോളജിസ്റ്റും, കോട്ടയത്ത് ആദ്യമായി ഹൃദ്രോഗ ചികിത്സ ആരംഭിച്ചതും ഇദ്ദേഹമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയോളജി വകുപ്പിന്റെ സ്ഥാപകനും,മുൻ വകുപ്പ് മേധാവിയും, കോട്ടയം കാരിത്താസ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിന്റെ തലവനായും ഇദ്ദേഹം ദീർഘനാൾ പ്രവർത്തിച്ചു.കോത്തല പുള്ളോലിക്കൽ കുടുംബാംഗമാണ് ഭാര്യ ഡോ. മേരി ജോർജാണ് (കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ അനസ്തീസിയ വിദഗ്ധ) മക്കൾ : ദീപ ജോർജ്, ഡോ. തോമസ് ജോർജ് (കാർഡിയോളജിസ്റ്റ് കാരിത്താസ് ആശുപത്രി), ഡോ. അനില ജോർജ് (പീഡിയാട്രീഷൻ യുഎസ്). മരുമക്കൾ: ജോർജ് പോൾ (ന്യൂഡൽഹി), സ്നേഹ തോമസ്, ഡോ. അജിത്ത് തോമസ് (ന്യൂറോളജിസ്റ്റ്, യുഎസ്).