ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് & സൂപ്പർവൈസേഴ്‌സ് യൂണിയൻ എൻ എച്ച് എം കോട്ടയം ഓഫിസിന് മുന്നിൽ ധർണ നടത്തി

കോട്ടയം എൻ എച്ച് എം ഓഫീസിനു മുമ്പാകെ കേരള ഗവൺമെൻ്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് & സൂപ്പർവൈസേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശ് വി.എൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 6ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ വെച്ച് നടത്തിയ ആശ പ്രവർത്തകരുടെ രാപ്പകൽ സമരത്തിൽ സിഐടിയു നേതാവ് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ അധിക്ഷേപിച്ച സംസാരിച്ചതിൽ പ്രതിഷേധിച്ച് ആണ് ധർണ്ണ നടത്തിയത്. ആശ പ്രവർത്തകരുടെ പ്രവർത്തന റിപ്പോർട്ട് എൻ എച്ച് എം സർക്കുലർ പ്രകാരം ഇ സി മാൻ പോർട്ടലിൽ എൻട്രി ചെയ്യുന്ന ജെ പി എച്ച് ഐ മാരെ , ആശമാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നവരെന്ന തെറ്റായ പ്രചരണം ആണ് നടത്തിയത് .വർഷങ്ങളായി ഇ സി മാൻ എൻട്രിയുമായി ബന്ധപ്പെട്ടു കേരളത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുന്നത് വരെ നിസ്സഹകരണ സമരം തുടരുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വൈസപ്രസിഡൻ്റ് അൻജു രഘുനാഥ്, ജില്ലാ സെക്രട്ടറി രഞ്ജു ജോൺ, ജില്ലാ വൈസ് പ്രസിഡൻ്റ് ബീന വി.ടി, ജ്യോതി ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.