ഹജ്ജ് 2025-പഠന പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളിയിൽ ഫെബ്രുവരി 13 വ്യാഴാഴ്ച

കോട്ടയം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് രണ്ടാം ഘട്ട സാങ്കേതിക പഠന പരിശീലന ക്ലാസ് ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ വച്ച് നടക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് സാങ്കേതിക പഠന പരിശീലന ക്ലാസ് ഉദ്ഘാടനംചെയ്യും.

Advertisements

ഹജ്ജ് കമ്മിറ്റി മെമ്പർ ഹാജി സക്കീർ പുത്തൻപറമ്പിൽ. മുൻ സീനിയർ മെമ്പർ മുസമ്മിൽ ഹാജി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ശിഫാർ കൗസരി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മറ്റി ട്രെയിനിങ് ഫാക്കറ്റിമാരായ എൻ പി ഷാജഹാൻ അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ നയിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവർ മറ്റെല്ലാ പ്രോഗ്രാമുകളും ഒഴിവാക്കി നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് കമ്മറ്റി കോട്ടയം ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ മാരുമായി ബന്ധപ്പെടേണ്ടതാണ്.

Hot Topics

Related Articles