തിരൂർ മങ്ങാട് സ്വകാര്യ കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം തിരൂർ മങ്ങാട് സ്വകാര്യ കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കയിൽ സ്വദേശി കരീം (40) ആണ് മരിച്ചത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. 

Advertisements

Hot Topics

Related Articles