കോലലംപൂർ: എല്ലാ ദിവസവും രാവിലെ വിമാനത്തില്‍ ഓഫീസില്‍ പോകുകയും വൈകിട്ട് തിരിച്ച് വിമാനത്തില്‍ തന്നെ തിരിച്ചെത്തുകയും ചെയ്യുക.കേള്‍ക്കുമ്ബോള്‍ ഒരു അസ്വാഭാവികത തോന്നുന്നില്ലേ? എന്നാല്‍, അങ്ങനെയൊരാള്‍ ഈ ലോകത്തുണ്ട്. ഇന്ത്യൻ വംശജയായ റേച്ചല്‍ കൗർ എന്ന യുവതിയാണ് എല്ലാ ദിവസവും വിമാനത്തില്‍ ഓഫീസില്‍ പോയിവരുന്നത്. എന്തിനാണ് ഇവർ ഇങ്ങനെ വിമാനയാത്ര ചെയ്ത് ഓഫീസില്‍ പോകുന്നത് എന്നല്ലേ? സ്വന്തം കുട്ടികളോടൊപ്പം എല്ലാ ദിവസവും ചിലവഴിക്കാനാണ് റേച്ചല്‍ വിമാനം പിടിച്ച് വീട്ടിലെത്തുന്നത്. ഓഫീസിനോട് ചേർന്ന് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നതിലും ലാഭം എല്ലാ ദിവസവും വിമാനത്തില്‍ ഓഫീസില്‍ പോയിവരുന്നതാണെന്നും യുവതി പറയുന്നു.
എല്ലാ ദിവസവും ജോലിക്ക് പോകാനായി വിമാനം ഉപയോഗിക്കുന്ന യുവതിയുടെ വിശേഷങ്ങള്‍ കൗതുകത്തോടെയാണ് സമൂഹ മാധ്യമം ഏറ്റെടുത്തത്.മലേഷ്യൻ സംസ്ഥാനമായ പെനാങ്ങിലാണ് റേച്ചല്‍ കുടുംബമായി താമസിക്കുന്നത്. മലേഷ്യയിലെ എയർ ഏഷ്യയുടെ ഫിനാൻസ് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റില്‍ അസിസ്റ്റന്റ് മാനേജരാണ് കക്ഷി. മുൻപ് ക്വാലലംപൂരില്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു റേച്ചല്‍ ജോലി ചെയ്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്നൊക്കെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് യുവതി തന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നത്. 2024ലാണ് റേച്ചല്‍ ഓഫിസിലേക്ക് ദിവസവും വിമാനയാത്ര നടത്താൻ തീരുമാനിച്ചത്. വീട് വാടകയ്ക്കെടുത്ത് നിന്നതിനേക്കാള്‍ ചെലവ് കുറവാണ് വിമാനയാത്രയ്ക്ക് എന്നാണ് റേച്ചല്‍ സാക്ഷ്യപ്പെടുത്തുന്നത്. ക്വാലലംപൂരില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കാൻ ചിലവാക്കിയിരുന്നത് 41,000 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ അത് 27,000 രൂപയായി കുറഞ്ഞെന്നും യുവതി പറയുന്നു. എന്നാല്‍, അത്ര നിസാരമല്ല റേച്ചലിന്റെ വിമാന യാത്ര.
പുലർച്ചെ നാലു മണിക്ക് ഉണരുന്ന റേച്ചല്‍, അഞ്ചു മണിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടും, 5:55 ന് പെനാങ്ങില്‍ നിന്ന് ക്വാലലംപൂരിലേക്കുള്ള വിമാനത്തില്‍ കയറും. രാവിലെ 7:45 ന് അവർ ഓഫിസിലെത്തും, രാത്രി എട്ടുമണിക്ക് വീട്ടിലേക്ക് മടങ്ങും. രണ്ട് കുട്ടികളുടെ അമ്മയാണ് റേച്ചല്‍. ഒരാള്‍ക്ക് 12 വയസും ഇളയ കുട്ടിക്ക് 11 വയസുമാണ് പ്രായം. തന്റെ രണ്ട് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും റേച്ചല്‍ മറക്കാറില്ല.
ആഴ്ചയില്‍ അഞ്ച് ദിവസവും വിമാന യാത്രയിലൂടെ തനിക്ക് എല്ലാ ദിവസവും വീട്ടിലേക്ക് പോകാൻ കഴിയും. രാത്രിയില്‍ മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കുന്നു എന്ന് സിഎൻഎ ഇൻസൈഡറിന് നല്കിയ അഭിമുഖത്തില്‍ റേച്ചല്‍ പറഞ്ഞു.