ദുബായ് : എയർലൈൻ നയങ്ങൾ ലംഘിച്ചെന്ന പേരിൽ ജീവനക്കാരെ പിരിച്ചു വിടുന്നെന്ന പ്രചാരണങ്ങൾ തള്ളി എമിറേറ്റ്സ്. പോളിസികൾ ലംഘിച്ചെന്ന് ആരോപിക്കപ്പെടുന്ന വീഡിയോയിൽ അന്വേഷണം നടത്തിയിട്ടുണ്ടെന്നും എന്നാൽ അതിന്റെ ഭാഗമായി ഒരു ജീവനക്കാരെയും പിരിച്ചു വിട്ടിട്ടില്ലെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം മേയിലാണ് ആരോപണ വിധേയമായ വീഡിയോ എമിറേറ്റ്സ് എയർലൈനിന്റെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഷാങ്കായിലേക്കുള്ള യാത്രക്കിടെ `യാത്രക്കാരൻ എന്ന നിലയിൽ നിങ്ങൾ കാണാത്ത കാര്യങ്ങൾ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഏരിയകൾ എന്നിവ വീഡിയോയിൽ കാണിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാരണത്താൽ വീഡിയോയിൽ കാണിച്ചിട്ടുള്ള ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നാണ് അധികൃതർ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ഇപ്പോഴും കാണാൻ കഴിയും. പങ്കുവെച്ചപ്പോൾ 1.3 മില്ല്യൺ ആൾക്കാരാണ് വീഡിയോ കണ്ടിരുന്നത്.