വൈക്കം: ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിൻ്റെ സംയോജിത പരിപാലനത്തിൻ്റെ ഭാഗമായി വേമ്പനാട് പദ്ധതിയിൽ ഉൾപ്പെടുത്തി വേമ്പനാട്ട് കായലിൽ മത്സ്യ വിത്ത് നിക്ഷേപിച്ചു. 40,000 കരിമീൻകുഞ്ഞുങ്ങളേയും കാരച്ചെമ്മീൻ കുഞ്ഞുങ്ങളേയുമാണ് നിക്ഷേപിച്ചത്. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ എസ്.ഹരിദാസൻ നായർ, സിന്ധു സജീവൻ, പി.ഡി. ബിജിമോൾ, എം.കെ. മഹേഷ്, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Advertisements