കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ഫെബ്രുവരി 14 ന്

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2024-25-വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കലാമേള ‘സംഗമം 2025’ സംഘടിപ്പിക്കുന്നു. തലയോലപ്പറമ്പ് സെന്റ്. ജോർജ് പള്ളി പാരിഷ് ഹാളിൽ ഫെബ്രുവരി 14 ന് രാവിലെ പത്തിന് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ ഭിന്നശേഷി കലാകാരന്മാർ,തുടങ്ങിയവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles