കോട്ടയം മണിപ്പുഴയിലെ മീൻ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; നൂറു കിലോയിലധികം പഴകിയ മീൻ പിടിച്ചു; പിടിച്ചെടുത്തത് മാസങ്ങളോളമായി സൂക്ഷിച്ചിരുന്ന പഴകിയ മീൻ; തുടർനടപടികൾക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

മണിപ്പുഴയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: മണിപ്പുഴയിലെ റോഡരികിലെ രണ്ടു മീൻകടകളിൽ നിന്ന് പഴകിയ പുഴുത്ത് തുടങ്ങിയ നൂറു കിലോയിലധികം വരുന്ന മീൻ പിടിച്ചെടുത്തു. മണിപ്പുഴയിൽ റോഡരികിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പും, ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധയിൽ പഴകിയ മീൻ പിടിച്ചെടുത്തത്. പുലർച്ചെ അഞ്ചു മണിയോടെ നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പഴകിയ മീൻ പിടികൂടിയത്. മാസങ്ങളോളം ഈ മീനിനു പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നു കോട്ടയം ആലപ്പുഴ ജില്ലകളുടെ ചുമതല വഹിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർ അലക്‌സ് കെ.ഐസക്ക് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.

Advertisements

മണിപ്പുഴയിൽ റോഡരികിൽ പ്രവർത്തിക്കുന്ന രണ്ടു മീൻകടകളിൽ നിന്നാണ് പഴകിയ മീൻ പിടിച്ചെടുത്തത്. മണിപ്പുഴയിലെ റോഡരികിലെ ഫുട്പാത്തിൽ പ്രവർത്തിക്കുന്ന
വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കടയിലും, എ.എം ഫിഷറീസിലുമാണ് മാസങ്ങളോളം പഴക്കമുള്ള മീൻ സൂക്ഷിച്ചിരുന്നത്. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിരുന്ന ഈ മീൻ പഴകി പുഴുത്ത് തുടങ്ങിയിരുന്നു. ഓരോ ദിവസവും ഐസിട്ട് സുരക്ഷിതമാക്കിയാണ് മീൻ വച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ നിന്നും മീൻ വാങ്ങിക്കഴിച്ച പലർക്കും ആരോഗ്യ പ്രശ്‌നങ്ങൾ അടക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നാട്ടുകാരിൽ ചിലർ പരാതിയും നൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കു മുൻപ് ഇവിടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്കു പക്ഷേ കാര്യമായ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പുലർച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയത്.

ഓരോ ദിവസവും വിറ്റ ശേഷം ബാക്കിയാകുന്ന മീൻ കടയിൽ തന്നെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇത്തരത്തിൽ സൂക്ഷിച്ച മീൻ പഴകിയാൽ പോലും ഉപേക്ഷിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഫ്രീസർ പോലുമില്ലാതെ വീണ്ടും വീണ്ടും മീൻ വിൽക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പോലും ഇടയാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു. ഇതേ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി മീൻ പിടിച്ചെടുത്തത്. മീനിന്റെ പഴക്കം അടക്കം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഫുട്പാത്തിൽ പ്രവർത്തിക്കുകകയും, ്അനധികൃതമായി മീൻ വിൽപ്പന നടത്തുകയും ചെയ്ത കടകൾക്കെതിരെ കേസെടുക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.