കോട്ടയം: ജില്ലാ ആശുപത്രിയിലേക്കു കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിക്കുകപെടുകയും. രേഖകൾ തിരുത്തിയതായി ഇന്റേണൽ ഓഡിറ്റിംഗിൽ കണ്ടെത്തുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ( ഐഎൻടിയൂ സി ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് ടി.സി ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
ജില്ലാ സെക്രട്ടറി അനൂപ് കുമാർ എം ജി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ആർ ദാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിലർ സലിൻ ജേക്കബ്, അജിത് പി ജി, സലിമോൻ വി കെ എന്നിവർ സംസാരിച്ചു വി എൻ സുനിൽ കൃതജ്ഞത അർപ്പിച്ചു.