കാരാപ്പുഴ സഹകരണ ബാങ്കിലെ തട്ടിപ്പ്; ബാങ്കിലേയ്ക്കു കോൺഗ്രസ് മാർച്ചും ധർണയും നടത്തി

കോട്ടയം: കാരാപ്പുഴ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് വിവാദത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാപ്പുഴ സഹകരണ ബാങ്കിലേയ്ക്കു പ്രതിഷേധ മാർച്ചും, ബാങ്കിനു മുന്നിൽ ധർണയും നടത്തി. കഴിഞ്ഞ ദിവസം ജാഗ്രതാ ന്യൂസ് ലൈവാണ് കാരാപ്പുഴ സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്.

Advertisements

വെള്ളിയാഴ്ച രാവിലെയാണ് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന്, ബാങ്കിനു മുന്നിൽ നടത്തിയ ധർണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സനൽ കാണക്കാരി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡോ.പി.ആർ സോന, ഫിലിപ്പ് ജോസഫ്, ജോണി ജോസഫ്, അഡ്വ.ടോം കോര അഞ്ചേരിൽ , നന്തിയോട് ബഷീർ, ടി.സി റോയി, എസ്.രാജീവ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.