കേരള നവോഥാന ചരിത്രത്തിൽ ഗുരുവായൂർ അയിത്താചാര വിരുദ്ധ പദയാത്രക്ക് നിർണ്ണായക പങ്കെന്ന് അഡ്വ. സി.കെ വിദ്യാസാഗർ

കോട്ടയം:
ഇന്ത്യൻ ദലിത് ഫെഡറേഷന്റെയും, സി.കെ.റ്റി.യു വി ന്റെയും സംയുതാഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബിൽ നടത്തിയ ഗുരുവായൂർ ആയിത്താചാര വിരുദ്ധ പദയാത്രയുടെ 42 ആം വാർഷിക വിജയദിനാഘോഷം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നുഎസ് എൻ ഡി പി യോഗം മുൻ പ്രസിഡൻ്റ് കൂടിയായാ അഡ്വ. സി കെ വിദ്യാസാഗർ. കേരളത്തിൽ ഇപ്പോൾ മതത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളും വിവാദങ്ങളും ഒരു വിഭാഗം ജനതയെ പാർശ്വവൽക്കരിക്കുന്ന സാഹചര്യത്തിലാണ്, കല്ലറ സുകുമാരൻ നടത്തിയ ഗുരുവായൂർ പദയാത്രയുടെ കാലിക പ്രസക്തിഎന്നും അദ്ദേഹം പറഞ്ഞു.
ഐ. ഡി. എഫ് സംസ്ഥാന പ്രസിഡന്റ് പി.ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.

Advertisements

യോഗത്തിൽ പി.ജി.ഗോപി ആമുഖ പ്രസംഗവും,ഓർണ്ണ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഏകലവ്യൻ ബോധി,വി.കെ വിമലൻ,എ.കെ സജീവ് ,കല്ലറ ശശീന്ദ്രൻ,സുനിൽ സൈന്ധവമൊഴി,പി.എ ദാമോദരൻ,ഓമന തങ്കച്ചൻ,എം.എസ് തങ്കപ്പൻ, സജി കമ്പംമേട്‌,മെൽവിൻ മാത്യു, ജാനകി രാജപ്പൻ,ഷാജി പാണ്ഡിമാക്കൽ,പി.കെ ശശി, എന്നിവർ സംസാരിച്ചു,.രാവിലെ ഗുരുവായൂർ പദയാത്രയുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ എലിക്കുളം ജയകുമാർ ഉത്ഘാടനം ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.