ചങ്ങനാശേരി:എസ്ഡിപിഐചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ടൗണിൽ ചങ്ങനാശ്ശേരി മുൻസിപ്പൽ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആർടിസി ബസ്റ്റാൻറിനു മുന്നിൽ സമാപിച്ചു . ഭരണഘടനാ ഭേദഗതി വരുത്തിയ വഖഫ് ബില്ലും കത്തിച്ച് പ്രതിഷേധിച്ചു.
Advertisements
മണ്ഡലം പ്രസിഡൻ്റ് അൻസാരി കെഎയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എസ്ഡിപിഐ കോട്ടയം ജില്ലാകമ്മിറ്റിയംഗം നൗഷാദ് കൂനംന്താനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലം കമ്മിറ്റി ട്രഷറർ നാസർ മടുക്കംമൂട് നന്ദി പറഞ്ഞു. മണ്ഡലം സെക്രട്ടറി അബ്ദുൽ വഹാബ്, ജോയിന്റ് സെക്രട്ടറി മാരായ അമീൻ,അൻസർ, എന്നിവരും നേതൃത്വം നൽകി.