കോട്ടയം: പനച്ചിക്കാട് വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തുവാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കി . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പനച്ചിക്കാട് ,
നാട്ടകം , വിജയപുരം , വേളൂർ എന്നിങ്ങനെ കോട്ടയം നിയോജക മണ്ഡലത്തിലെ 4 വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുവാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്ത് നൽകിയിരുന്നു . ഇതിൽ പനച്ചിക്കാട് വില്ലേജ് ഓഫീസിനാണ് നറുക്കു വീണത് . പനച്ചിക്കാട് വില്ലേജ് ഓഫീസ് പരിമിതമായ സൗകര്യങ്ങൾ ഉള്ള ഒരു കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് . കെട്ടിടത്തോട് ചേർന്ന് റവന്യൂ വകുപ്പിന് കൂടുതൽ സ്ഥലമുള്ളത് കൊണ്ട് പുതിയ കെട്ടിടം നിർമ്മിച്ച് വില്ലേജ് ഓഫീസ് ആ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാവുന്നതാണ് പഴയ കെട്ടിടം കൃഷിഭവൻ പ്രവർത്തിക്കുന്നതിനു വേണ്ടി വിട്ടു നൽകണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട് .
പനച്ചിക്കാട് വില്ലേജ് ഓഫീസ് സ്മാർട്ടാകും:തിരുവഞ്ചൂർ നിദ്ദേശിച്ചത് കോട്ടയത്തെ നാല് വില്ലേജ് ഓഫീസുകൾ .ഭാഗ്യം ലഭിച്ചത്പനച്ചിക്കാടിന്
![eiZSSNF70418](https://jagratha.live/wp-content/uploads/2025/02/eiZSSNF70418-696x758.jpg)
Advertisements