2024 ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡെക്സ് റിപ്പോർട്ട് (സിപിഐ) പുറത്ത്. 180 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡെൻമാർക്ക് അഴിമതി കുറഞ്ഞ രാജ്യമായി തുടരുന്നു. ഫിൻലൻഡും സിംഗപ്പൂരും പട്ടികയിൽ തൊട്ടുപിന്നിലുണ്ട്. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച് വിദഗ്ധരുടെ സംഘമായ ട്രാൻസ്പരൻസി ഇന്റർനാഷണലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പട്ടികയിൽ 96-ാം സ്ഥാനത്താണ് ഇന്ത്യ. 2023-ൽ 39-ാം സ്ഥാനത്തായിരുന്നു. എന്നാൽ, ഇത്തവണ 38 സ്ഥാനങ്ങൾ താഴേക്ക് പോയി.
പാകിസ്ഥാൻ (135), ശ്രീലങ്ക (121), ബംഗ്ലാദേശ് (149), ചൈന (76) എന്നീ ഏഷ്യൻ രാജ്യങ്ങളും പട്ടികയിൽ ഇടംപിടിച്ചു. കാലാവസ്ഥാ നടപടികളിൽ അഴിമതിയുടെ സ്വാധീനം, ഫണ്ടുകളുടെ ദുരുപയോഗം, നിയമവിരുദ്ധ ഇടപാടുകളിൽ സാമ്പത്തിക കേന്ദ്രങ്ങളുടെ പങ്ക് എന്നിവയും റിപ്പോർട്ട് ഊന്നിപ്പറഞ്ഞു. ജനാധിപത്യ തകർച്ച, അസ്ഥിരത, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്ക് അഴിമതി കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. സൊമാലിയ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെനിസ്വേലയും സിറിയയും ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിൽ ഉൾപ്പെട്ടു. ദുർബലമായ ഭരണസംവിധാനം, രാഷ്ട്രീയ അസ്ഥിരത, സുതാര്യതയില്ലായ്മ എന്നിവ അഴിമതിക്ക് ആക്കം കൂട്ടുന്നുവെന്നും പറയുന്നു. ഡെൻമാർക്ക് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടു. കർശനമായ അഴിമതി വിരുദ്ധ നയങ്ങൾക്കും കാര്യക്ഷമമായ പൊതുമേഖലകൾക്കും പേരുകേട്ട ഫിൻലാൻഡും സിംഗപ്പൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
180 രാജ്യങ്ങളിൽ 96-ാം സ്ഥാനത്താണ് ഇന്ത്യ. ആഗോള അഴിമതി റാങ്കിംഗിൽ ഇന്ത്യ ഇക്കുറി പിന്നോട്ട് പോയി. രാജ്യത്തിന്റെ സ്കോർ 38 ആയി കുറഞ്ഞു. 2023 ൽ 39 ഉം 2022 ൽ 40 ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. പട്ടികയിൽ അമേരിക്ക 28-ാം സ്ഥാനത്താണ്.