കോട്ടയം : ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ നടന്ന അതി ക്രൂരമായ റാഗിങ്ങിനെതിരെ ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി വി ജോയ് പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി എം മുരളി ഉദ്ഘാടനം നിർവഹിച്ചു.
Advertisements
ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജി ഹരിദാസ്, ജോൺസൺ തീയാട്ട് പറമ്പിൽ, വിഷ്ണു ചെമ്മുണ്ടവള്ളി,തങ്കച്ചൻ കോണിക്കൽ, മാത്യു വാക്കത്തുമാലി,സജീവ് അബ്ദുൽ ഖാദർ, സബീർ തായ്മഠം, രാജു പ്ലാക്കിതൊട്ടിയിൽ, ജോസഫ് ചങ്ങാങ്കിരി, ജോൺ പൊന്മാങ്കൽ,സിബി ആനിക്കാമറ്റം,ജോഷി കുരികളോട്ടിൽ,ടോമി,ബോബൻ പാടകശ്ശേരി, ഇബ്രഹാം ആനിവേൽതറ, എബ്രഹാം സി ചാക്കോ, തങ്കച്ചൻ എടക്കട്ടുതറ എന്നിവർ പ്രസംഗിച്ചു.