പത്തനംതിട്ട: ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ ബൈക്കിടിച്ച് ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു. ചുനക്കര സ്വദേശികളായ അലന്‍ തോമസ്(27), ജെന്‍സി ആന്‍ ജോസ്(25) എന്നിവരാണ് മരിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യനാണ് മരിച്ച ജെന്‍സി. ജോലിക്ക് പോകാനായി ജെൻസിയുമായി താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.
Advertisements
കാറിനെ മറികടക്കുമ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കെ.എസ്.ആര്‍.ടിസി ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അലന്‍ അപകട സ്ഥലത്തും ജെന്‍സി ആശുപത്രിയിലുമാണ് മരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.