കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിതരോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിര്‍വഹിച്ചു. 2024-25 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളാണ് ക്ഷീരകര്ഷകന് പാലിന് ഇന്‍സെന്റ്റീവ്, കറവ പശുക്കള്‍ക്ക് കാലീതീറ്റ സബ്സിഡി, കറവ പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കാലിതീറ്റ സബ്സിഡി വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യനും, ക്ഷീര കര്‍ഷര്‍ക്കുള്ള പാലിന് സബ്സിഡി വിതരണം പഞ്ചായത്ത് അംഗങ്ങളായ ബേബി തൊണ്ടാകുഴി, വിനു കുര്യന്, ബിജു ജോസഫ്, എം.എം ജോസഫ് എന്നിവരും നിര്‍വ്വഹിച്ചു.
പഞ്ചായത്ത് അംഗം ജോയിസ് അലക്സ് ക്ഷീരസംഘ പ്രസിഡന്റുമാരായ ടോമി ജോണ്‍, എന്‍.ജെ ബേബി, ബൈജു പൊയ്യാനിയില്‍, ആല്ബിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു. മാഞ്ഞൂര്‍ ക്ഷീരവികസന ഓഫീസര്‍ സിബിമോന് ബി പദ്ധതി വിശദീകരണം നടത്തി.