ചിങ്ങവനം പോലീസിന് കോൺഗ്രസ് വക റെഡ് സല്യൂട്ട്: പരുത്തുംപാറയിലെ കത്തിക്കുത്തും കാൽ തല്ലിയൊടിക്കലും: കേസിലെ പ്രതിയെ രക്ഷപെടുത്തുവാനുള്ള പോലീസ് നീക്കം തുറന്നു കാട്ടി പനച്ചിക്കാട്ടെ കോൺഗ്രസ്

പനച്ചിക്കാട്: പരുത്തുംപാറ കവലയിൽ യുവാവിനെ കുത്തിപ്പരുക്കൽപ്പിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്ത കേസിൽ ചിങ്ങവനം പോലീസിന് റെഡ് സല്യൂട്ട് നൽകി പരിഹസിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ഫ്ലക്സ് ബോർഡ് . പ്രതിയെ രക്ഷിച്ചെടുക്കുവാനുള്ള പോലീസിന്റെ പെടാപ്പാടും കരളിനു മുറിവേൽക്കും വിധം രണ്ട് ഇഞ്ച് ആഴത്തിൽ ഉണ്ടായ മുറിവ് പോലീസിന് നഖംവെട്ടി കൊണ്ടുള്ള ഉരവൽ മാത്രമാണെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.

Advertisements

‘നഖംവെട്ടി ‘ എന്നെഴുതിയ എഫ് ഐ ആറിന്റെ പകർപ്പിന്റെയും കുത്തേറ്റ മുറിവിന്റെയും ചിത്രവും നൽകി പോലീസിനെതിരെ പ്രതിഷേധമുയർത്തിയിരിക്കുകയാണ് കോൺഗ്രസ് .തുടക്കം മുതൽ സിപിഎം നേതാക്കളുടെ ആജ്ഞ കേട്ട് കേസ് അട്ടിമറിക്കുവാനുള്ള പോലീസിന്റെ ശ്രമം ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുമെന്ന് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയിമാത്യുവും പറഞ്ഞു.

Hot Topics

Related Articles