തൃശൂർ: ചാലക്കുടിയിൽ ഫെഡറൽ ബാങ്കിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് സംഘം പിടികൂടിയയത്. കടം വീട്ടുന്നതിനു വേണ്ടിയാണ് ഇയാൾ മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. 45 ലക്ഷത്തോളം രൂപയാണ് ബാങ്കിലുണ്ടായിരുന്നത്. എന്നാൽ, 15 ലക്ഷം രൂപ മാത്രമാണ് ഇയാൾ ഇതിൽ നിന്നും എടുത്തത്. ഇതോടെയാണ് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ഇതിന് ഒടുവിലാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്ക് മറ്റാരെങ്കിലും സഹായത്തിന് ഉണ്ടായിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്.
Advertisements