പാമ്പാടിയിൽ അനധൃകൃത മണ്ണെടുപ്പ് വ്യാപകം. പാമ്പാടി പഞ്ച നയത്തിൽ അനധൃത മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി വ്യാപകമാകുന്നു. വീടു നിർമ്മാണത്തിനായി എന്ന വ്യാജേനയാണ് മണ്ണെടുപ്പ് നടക്കുന്നത് പ്ലോട്ട് തിരിച്ച് ഭൂമിയിൽ വീട് നിർമ്മാണത്തിന് വേണ്ടി മണ്ണുനീക്കാൻ അനുമതി തേടുന്നു. ഈ അനുമതിയുടെ മറവിൽ ആ പ്രദേശത്തെ മണ്ണ് മുഴുവൻ കടത്തി കൊണ്ടു പോവുകയാണ്. നെൻമ്മല പള്ളിക്കു സമീപം ഇത്തരത്തിൽ നടന്ന മണ്ണെടുപ്പ് സമീപ വാസികൾ തടഞ്ഞിരുന്നു. സമീപ വാസികളുടെ അനുമതിപോലു൦ ഇല്ലാതെയാണ് മണ്ണെടുപ്പ് നടന്നത്.
പാമ്പാടി പഞ്ചയത്തു൦ പോലീസ് സ്റ്റേഷനു൦ കേന്ദ്രികരിച്ച് മണ്ണെടുപ്പിനെ സഹായിക്കുന്ന ഒരു ലോബി പ്രവർത്തിക്കുന്നുണ്ടന്നു പരിസ്ഥിതി പ്രവർത്തകനായ എബി ഐപ്പ് ആരോപിച്ചു. എടുത്തുകൊണ്ടു പോകുന്ന മണ്ണ് ഹൈവേ നിർമ്മാണത്തിന് എന്ന പേരിലാണ് കോണ്ടുപോകുന്നത്. ഭൂമി പ്ലോട്ട് തിരിച്ച് വിൽപ്പന നടത്തുന്നതിൽ കർശന പരിശോധന വേണമെന്ന് വകുപ്പ് മന്ത്രിപറഞ്ഞിട്ടു൦ ഭലമുണ്ടായില്ല. പാമ്പാടിയിൽ വരു൦ ദിവസങ്ങളിൽ 50 എക്കറോള൦ സ്ഥലങ്ങളിലാണ് പഞ്ചായത്ത് മണ്ണ് നീക്കാൻ അനുമതി കൊടുത്തിരിക്കുന്നത്. വീട് നിർമ്മാണത്തിന് മണ്ണ് നീക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകിയ അധികാര൦ ഇവർ ദുരുപയോഗ൦ ചെയ്യുകയാണ് എന്ന പരാതിയും വ്യാപകമാണ്.