അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ വജ്ര ജൂബിലി മെഗാ രക്തദാന ക്യാമ്പ്

അരുവിത്തുറ :
അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന്റെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് 75 വിദ്യാർത്ഥികൾ രക്തം ദാനം നൽകി. കോളേജ് എൻ.എസ്. എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

Advertisements

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഹാദർ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന യോഗത്തിൽ വെച്ച് കോളേജിൽ നിന്നും രക്തദാനത്തിനു തയ്യാറായ വിദ്യാർത്ഥികളുടെ വിവരങ്ങൾ വെച്ച് തയ്യാറാക്കിയ രക്ത ദാന ഡയറക്ടറിയുടെ പ്രകാശനവും നടന്നു.
ലയൺസ് ഇൻ്റർനാഷണൽ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡൻ്റ് സജി പുറപ്പന്താനം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ലയൺസ് – എസ്. എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് കോട്ടയവും കാരിത്താസ് – മാതാ ബ്ലഡ് ബാങ്ക് തെള്ളകവും ആണ് രക്തദാന ക്യാമ്പ് നയിച്ചത്.
ക്യാമ്പിന് സിസ്റ്റർ അനിലിറ്റ് എസ് എച്ച് , റെജിമോൾ കാരിത്താസ് മാതാ, ഡോക്ടർ റിച്ചി, ഡോക്ടർ റിയ, വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, ഫിദ ഫർസീൻ, ഈരാറ്റുപേട്ട ലയൺസ് ക്ലബാംഗം ബിനോയി . സി. ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Hot Topics

Related Articles