മാനന്തവാടിക്കടുത്ത് പിലാക്കാവ് കമ്പമലയിൽ കാട്ടുതീ; വനത്തിലേക്ക് കടക്കുമോയെന്ന ആശങ്ക

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ. പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം  കത്തിനശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങൾ തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. 

Advertisements

മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയുണ്ട്. കമ്പമലയിൽ പല ഭാഗത്തായി പുക ഉയരുന്നുണ്ട്.

Hot Topics

Related Articles