കൊച്ചി: ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഫോർട്ട്കൊച്ചി മാന്ത്ര പാലത്തിന് സമീപമായിരുന്നു സംഭവം.അമരാവതി ധർമശാല റോഡില്‍ മുരളി നിവാസില്‍ ജയറാം- ജെൻസി ദമ്ബതികളുടെ മകള്‍ ദർശന ജയറാം(15) ആണ് മരിച്ചത്. ചൊവ്വാഴ്ച ഐസിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയായിരുന്നു ഈ അപകടം. പരീക്ഷാത്തലേന്ന് അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോവുകയായിരുന്നു ദർശന. ബസിന് സൈഡ് കൊടുത്തപ്പോള്‍ ഓട്ടോ മറിയുകയും ദർശന അടിയില്‍പ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂള്‍ വിദ്യാർഥിനിയായിരുന്നു. സഹോദരി-രേവതി. മൃതദേഹം കൊച്ചി ഗൗതം ആശുപത്രിയില്‍.
Advertisements