വൈക്കം:നഗരസഭ ചുള്ളിത്തറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരംഭിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്ക്കര ക്യാമ്പയിനാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് സ്ക്രീനിംഗ് നടത്തി സ്ത്രീകളിലെ ഗർഭാശയ, സ്തനാർബുദ ക്യാൻസർ ആരംഭത്തിലെ കണ്ടുപിടിച്ച് ചികിൽസിച്ചു ഭേദമാക്കുയാണ് ലക്ഷ്യം.
നഗരസഭ കൗൺസിലർ എബ്രഹാം പഴയകടവൻ മെഡിക്കൽ ഓഫീസർ ഡോ. പി.വി. ജോസഫിന് ബ്രോഷർ നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് നഴ്സുമാരായ അഞ്ജുരാജൻ, കെ.എം.ബിൻസി, ഫാർമസിസ്റ്റ് ജിതിൻ ബാബു, അക്കൗണ്ടന്റ് ബിസ്മിബാബു, ജെ എച്ച്ഐ വി.ആർ.ഗീതുമോൾ, കെ.കെ.സന്ധ്യ തുടങ്ങിയവർ സംബന്ധിച്ചു.