പനച്ചിക്കാട്: ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി പിരിവിന്റെ ഭാഗമായ കളക്ഷൻ ക്യാംപ് നാളെ ഫെബ്രുവരി 19 ബുധനാഴ്ച ആരംഭിക്കും . ഒന്നാം വാർഡിനും 23-ാം വാർഡിനും വേണ്ടി നാളെ രാവിലെ 11 മണി മുതൽ 2 മണി വരെ പുന്നയ്ക്കൽ ലൈബ്രറിയിലും കുന്നംപളളിറേഷൻ കടയ്ക്കു സമീപവും പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി കെട്ടിട നികുതി സ്വീകരിക്കുന്നതാണ് . എത്ര വർഷത്തെ കുടിശിക ഉണ്ടെങ്കിലും പിഴപലിശ പൂർണമായും ഒഴിവാക്കിയാണ് വീട്ടുകരം ഉൾപ്പെടെയുള്ള കെട്ടിടനികുതി സ്വീകരിക്കുന്നത്.
Advertisements