മലപ്പുറം : എതിർദിശയില്‍ വന്ന ബസില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികയ്ക്ക് ബസിന്റെ പിൻചക്രത്തിനടിയില്‍ കുടുങ്ങി ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലം മൂന്നാംപടി വീട്ടില്‍ സിമി വർഷ (22) ആണ് മരിച്ചത്.
തിരുവാലി പൂന്തോട്ടത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. വാണിയമ്ബലം മൂന്നാംപടി വീട്ടില്‍ വിജേഷും (29) ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി വർഷ ബസിന്റെ പിൻചക്രത്തിനടിയില്‍ പെടുകയായിരുന്നു. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി