“ന്യായമായ നീതിന്യായ വ്യവസ്ഥ വേണം”; ബൈഡന്‍റെ കാലത്തെ എല്ലാ അറ്റോര്‍ണിമാരെയും പുറത്താക്കാന്‍ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടണ്‍: ജോ ബൈഡന്‍റെ കാലത്ത് അധികാരമേറ്റ എല്ലാ യുഎസ് അറ്റോര്‍ണിമാരെയും പുറത്താക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്. 

Advertisements

‘കഴിഞ്ഞ നാലുവര്‍ഷമായി നീതിന്യായ വകുപ്പ് മുമ്പില്ലാത്തവിധം രാഷ്ട്രീയ വത്ക്കരിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ബൈഡന്‍ ഇറയിലെ എല്ലാ അറ്റോര്‍ണിമാരെയും പുറത്താക്കാന്‍ ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട്  ‘ എന്ന് ട്രംപിന്‍റെ കുറിപ്പില്‍ പറയുന്നു. അമേരിക്കയുടെ സുവര്‍ണ കാലഘട്ടത്തിന് ന്യായമായ ഒരു നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കണം. പെട്ടന്നുതന്നെ അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഎസ് അറ്റോര്‍ണി എന്നറിയപ്പെടുന്ന ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരെ സ്ഥാനത്തുനിന്ന് മാറ്റുന്നത് മാറിവരുന്ന പ്രസിഡന്‍റുമാരുടെ രീതിയാണ്. രാജ്യത്തെ 94 ഫെഡറല്‍ കോടതികളിലായി 93 അറ്റോര്‍ണിമാരാണുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അധികാരത്തിലെത്തിയതോടെ ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തവരില്‍ പലരും ഇതിനോടകം രാജിവെച്ചിട്ടുണ്ട്.  അധികാരത്തിലേറിയതിന് ശേഷം ട്രംപ് നിരവധി ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയും തരംതാഴ്ത്തുകയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

 

Hot Topics

Related Articles