കോട്ടയം : കോട്ടയം പൂവൻതുരുത്ത് പവർ ഹൗസിനു സമീപത്തുനിന്ന് ഇന്നലെ രാത്രിയിൽ ഓടിപോയ പോത്തിനെ ദേവലോകം അരമനയ്ക്ക് സമീപത്തുനിന്ന് കണ്ടുകിട്ടി.പുവന്തുരുത്ത് ദാസാപൻ നായരുടെ പോത്ത് ആണ് കയർ പൊട്ടിച്ചു ഇന്നലെ രാത്രിയിൽ ഓടിയത്. ഓടിയെത്തിയ പോത്ത് രാത്രിയിൽ ദേവലോകം അരമണിക്ക് സമീപത്തുള്ള വീട്ടിലെ പറമ്പിലെത്തി. വിവരമറിഞ്ഞ് നാട്ടുകാർ ഉടൻതന്നെ സിആർവി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ജീപ്പുമായി എത്തിയ സിആർവി ഉദ്യോഗസ്ഥരാണ് പോത്തിനെ പിടികൂടി കെട്ടിയിട്ടത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഉടമ പുറകെ വന്നെങ്കിലും പോത്തിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദേവലോകം അരമനയ്ക്ക് സമീപം ഉണ്ടെന്ന് വിവരം ലഭിക്കുന്നത്. പിന്നീട് ഉടമ നേരിട്ട് എത്തി ഉദ്യോഗസ്ഥരെ വിവരങ്ങൾ ധരിപ്പിച്ചു. അവശനായ പോത്തിന് ഉടമ ആഹാരം നൽകുകയും ചെയ്തു.
കോട്ടയം പൂവൻതുരുത്ത് നിന്ന് കാണാതായ പോത്തിന് രക്ഷകരായി സിആർവി ഉദ്യോഗസ്ഥർ
