ദ്വിദിന ദേശീയ പണിമുടക്ക്; തിരുവല്ല താലൂക്ക് കണ്‍വന്‍ഷന്‍ ഗവ: എംപ്ലോയീസ് ബാങ്ക് ഹാളില്‍

തിരുവല്ല : മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി, ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് കണ്‍വഷന്‍ സംഘടിപ്പിക്കും. ഫെബ്രുവരി 26 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തിരുവല്ല ഗവ: എംപ്ലോയീസ് ബാങ്ക് ഹാളിലാണ് പരിപാടി.

Advertisements

ദേശീയ പെന്‍ഷന്‍പദ്ധതി പിന്‍വലിക്കുക, കരാര്‍,- പുറം കരാര്‍, കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ലേബര്‍ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിന്‍വലിക്കുക, പൊതുമേഖലയിലെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ അണിചേരുന്നത്.

Hot Topics

Related Articles