തിരുവല്ല :
ബജറ്റിലെ ഭൂനികുതി കൊള്ളക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഡി. സി. സി ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹരി പാട്ടപ്പറമ്പിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്തി പി നായർ , ജേക്കബ് കുറിയാക്കോസ്, മാത്തുക്കുട്ടി പുതിയാറ, ആന്റണി വലിയവീട്ടിൽ, അനിൽ കുമാർ, ജോർജ് സി കെ, ആൻഡ്രോസ് പി ജോർജ്, ജോസ് തൈയിൽ, ജേക്കബ് ലാവ്ലിൻ, മിനി മോഹൻ എന്നിവർ പ്രസംഗിച്ചു.
ബജറ്റ് കൊള്ള : കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസ് ധർണ നടത്തി

Advertisements