കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു: മരിച്ചത് കെ എസ് ഇ ബി ജീവനക്കാരി

കൊച്ചി : കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കെ എസ് ഇ ബി ജീവനക്കാരിയായ മീനയാണ് മരിച്ചത്. എടത്തല തേവക്കൽ സ്വദേശി ആണെന്നാണ് വിവരം. കളമശേരി എച്ച് എം ടി ജംങ്ഷനിലാണ് അപകടം. സ്കൂട്ടറിൽ ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി തട്ടുകയായിരുന്നു.

Advertisements

റോഡിലേയ്ക്ക് ഇറങ്ങിയുള്ള പോലീസ് പരിശോധന കണ്ട് വലത്തേയ്ക്ക് വെട്ടിച്ച ഇരുചക്ര വാഹനത്തിൽ ലോറി തട്ടുകയായിരുന്നു. റോഡിലേയ്ക്ക് വീണ മീനയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറി ഇറങ്ങി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles