കുട്ടികളുടെ ആശുപത്രിയിൽ മതിയായ വെളിച്ചമില്ല; രോഗികൾ വലയുന്നു; പ്രതിഷേധവുമായി സിപിഐ മാന്നാനം ലോക്കൽ കമ്മിറ്റി

കോട്ടയം: കുട്ടികളുടെ ആശുപത്രിയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാത്തത് മൂലവും വഴിയിൽ അടക്കം വെളിച്ചമില്ലാത്തത് മൂലവും ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾ വലയുന്നതായി ആരോപണം. അടിയന്തരമായി ആശുപത്രിയിൽ വെളിച്ചം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സിപിഐ മാന്നാനം ലോക്കൽ കമ്മിറ്റിയാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ആയിരക്കണക്കിന് രോഗികളാണ് ദിവസവും ഈ ആശുപത്രിയിൽ എത്തുന്നത്. ഈ ആശുപത്രിയിലാണ് രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തതെന്ന് സിപിഐ മാന്നാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ രതീഷ് ആരോപിച്ചു. ആശുപത്രിയിലേയ്ക്കുള്ള വഴിയിൽ പോലും മതിയായ വെളിച്ചമില്ല. അതുകൊണ്ടു തന്നെ രാത്രികാലങ്ങളിൽ അടക്കം ഇവിടെ സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി അധികൃതർ വിഷയത്തിൽ ഇടപെട്ട് ഇവിടെ ലൈറ്റ് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles